
സിപിഐ എം നേതാവ് കെ.ജെ ജേക്കബ് അന്തരിച്ചു
- എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
കൊച്ചി: സിപിഐഎം എറണാകുളം ജില്ലാ കമ്മറ്റി അംഗം കെ ജെ ജേക്കബ് (77) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാൾ എറണാകുളം ഏരിയാ സെക്രട്ടറിയും പാർടി ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായിരുന്നു.
സിഐടിയു ജില്ലാ പ്രസിഡന്റ്, ബാംബു കോർപറേഷൻ ചെയർമാൻ, കൊച്ചിൻ കോർപറേഷൻ പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
CATEGORIES News