സിവിൽ സ്റ്റേഷനിൽ 15ഓളം ജീവനക്കാർക്ക് ഡെങ്കിപ്പനി

സിവിൽ സ്റ്റേഷനിൽ 15ഓളം ജീവനക്കാർക്ക് ഡെങ്കിപ്പനി

  • നഗരസഭ ശുചീകരണം നടത്തി

വടകര: മിനി സിവിൽ സ്റ്റേഷനിൽ 15ഓളം ജീവന ക്കാർക്ക് ഡെങ്കിപ്പനി ബാധിച്ചു. എക്സൈസ് ഓഫി സ്, അസി. എജുക്കേഷൻ ഓഫിസ് എന്നിവിടങ്ങ ളിലെ ജീവനക്കാർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. രോഗം പടർന്നുപിടിച്ചതിനെ തുടർന്ന് നഗരസഭയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിച്ചു.

മിനി സിവിൽ സ്റ്റേഷൻ പരിസരം മാലിന്യംകൊ ണ്ട് നിറഞ്ഞിരിക്കുകയാണ്. നഗരസഭ ജൈവ മാ ലിന്യ സംസ്കരണത്തിന് സംവിധാനം ഒരുക്കിയി ട്ടുണ്ടെങ്കിലും പല ഓഫിസുകളും ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തി.നഗരസഭയുടെ ആരോഗ്യ വിഭാഗം സിവിൽ സ്റ്റേ ഷനിൽ ഡെങ്കിപ്പനി ബോധവത്കരണവും ഒന്തം റോഡ്, അശോക തിയറ്റർ പരിസരം, സിവിൽ സ്റ്റേ ഷൻ എന്നിവിടങ്ങളിൽ ഫോഗിങ്ങും നടത്തി. പക ർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യ ത്തിൽ പരിസര ശുചിത്വവും ശരിയായ രീതിയിലു ള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങളും ഒരു ക്കുന്നതിന് ഓഫിസുകൾക്ക് ക്ലീൻ സിറ്റി മാനേജ ർ കെ.പി. രമേശൻ നിർദേശം നൽകി

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )