
സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ വെള്ളം കയറി മരിച്ചവരിൽ മലയാളി വിദ്യാർഥിയും
- എറണാകുളം സ്വദേശിയായ നവീൻ ഡാൽവിനാണ് മരിച്ചത്
ന്യൂഡൽഹി: ഡൽഹിയിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറി മരിച്ചവരിൽ മലയാളി വിദ്യാർഥിയും. എറണാകുളം സ്വദേശിയായ നെവിൻ ഡാൽവിനാണ് (28) മരിച്ചത്.
തിരുവനന്തപുരം സ്വദേശികളായ നെവിന്റെ കുടുംബം പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാറ്റൂരില്‍ വസ്തു വാങ്ങി വീട് വച്ച് താമസിക്കുകയാണ്. കാലടി സര്‍വകലാശാലയിലെ ജിയോഗ്രഫി വിഭാഗം അധ്യാപികയാണ് നെവിന്റെ അമ്മ. അച്ഛന്‍ വിരമിച്ച പോലീസ് ഉദ്യോഗസ്ഥനാണ്. നെവിന് ഒരു സഹോദരിയുമുണ്ട്. മൂന്ന് വിദ്യാർഥികളായിരുന്നു അപകടത്തിൽ മരിച്ചത്. താനിയ സോണി(25), ശ്രയ യാദവ്(25) എന്നിവരാണ് മരിച്ച മറ്റ് രണ്ട് വിദ്യാർഥികൾ. സംഭവത്തിൽ വിദ്യാർഥികളുടെ വലിയ പ്രതിഷേധം നടക്കുകയാണ്. അപകടത്തിന് പിന്നാലെ ഡൽഹി സർക്കാർ ശുചീകരണ പ്രവർത്തനം ഊർജിതമാക്കി.
CATEGORIES News