
സിൽവർലൈൻ പദ്ധതി; വീണ്ടും ഉന്നയിച്ച് കേരളം
- കേരളത്തിലെ അതിവേഗ യാത്രാസൗകര്യങ്ങൾക്കായുള്ള ആവശ്യം വർധിച്ചുവരുകയാണെന്ന് ധനമന്ത്രി
ന്യൂഡൽഹി: രണ്ടാം പിണറായി സർക്കാർ മുന്നോട്ടുവെച്ച പദ്ധതിയായ അർധഅതിവേഗ റെയിൽ പദ്ധതിക്കായി (സിൽവർ ലൈൻ) വീണ്ടും ആവശ്യമുന്നയിച്ച് കേരളം. പ്രീ ബജറ്റ് ചർച്ചകൾക്കായി കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ വിളിച്ചുചേർത്ത സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിലാണ് കേരളത്തിനുവേണ്ടി ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇക്കാര്യം ആവിശ്യപ്പെട്ടത്.

കേരളത്തിലെ അതിവേഗ യാത്രാസൗകര്യങ്ങൾക്കായുള്ള ആവശ്യം വർധിച്ചുവരുകയാണെന്ന് യോഗത്തിൽ വിവിധസംസ്ഥാനങ്ങളുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമായതായി യോഗശേഷം മന്ത്രി പറഞ്ഞു. തമിഴ്‌നാടും കർണാടകയും ഉൾപ്പെടെ അതിവേഗ റെയിൽപദ്ധതിക്കായി ആവശ്യമുയർത്തിയിട്ടുണ്ട്.
CATEGORIES News