
സി.എച്ച് ഹരിദാസിനെ അനുസ്മരിച്ചു
- കൊയിലാണ്ടി എ.സി ഷൺമുഖദാസ് പഠന കേന്ദ്രത്തിന്റെ നേതൃത്ത്വത്തിൽ ആണ് ചരമവാർഷികം ആചരിച്ചത്
കൊയിലാണ്ടി :യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പ്രഥമ ചെയർമാനുമായിരുന്ന സി.എച്ച് ഹരിദാസിന്റെ നാല്പതാമത് ചരമവാർഷികം ആചരിച്ചു. കൊയിലാണ്ടി എ.സി ഷൺമുഖദാസ് പഠന കേന്ദ്രത്തിന്റെ നേതൃത്ത്വത്തിൽ ആണ് ചരമവാർഷികം ആചരിച്ചത്.

എൻ സി പി സംസ്ഥാനസെക്രട്ടറി സി. സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഠന കേന്ദ്രം പ്രസിഡന്റ് ചേനോത്ത് ഭാസ്കരൻ അധ്യക്ഷത വഹിച്ചു. പത്താലത്ത് ബാലൻ, എം.എ ഗംഗാധരൻ, കെ.കെ. നാരായണൻ മാസ്റ്റർ, ശ്രീഷു കെ. കെ, പി.എം.ബി നടേരി എന്നിവർ സംസാരിച്ചു.
CATEGORIES News