സി.ജെ റോയിയുടെ ആത്മഹത്യ; ഡയറിയിൽ നിർണായക വിവരങ്ങൾ

സി.ജെ റോയിയുടെ ആത്മഹത്യ; ഡയറിയിൽ നിർണായക വിവരങ്ങൾ

  • സി.ജെ റോയിയുടെ ഡയറിയിൽ ആത്മഹത്യ കുറിപ്പിന് സമാനമായ വിവരങ്ങൾ

ബംഗളൂരു:ഇൻകംടാക്സ് ഉദ്യോഗസ്ഥരുടെ റെയ്‌ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് ആത്മഹത്യ ചെയ്‌ത കേസിൽ നിർണായക കണ്ടെത്തൽ. റോയിയുടെ ഡയറി പോലീസ് കസ്റ്റഡിയിൽ. ഡയറിയിൽ നിർണായക വിവരങ്ങൾ കണ്ടെത്തി. സി.ജെ റോയിയുടെ ഡയറിയിൽ ആത്മഹത്യ കുറിപ്പിന് സമാനമായ വിവരങ്ങൾ. കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും വിദേശ സംരംഭങ്ങളിൽ തിരിച്ചടി നേരിട്ടുവെന്നും കുറിപ്പിൽ. പണം നൽകാനുള്ളവരുടെ വിവരങ്ങളും, കമ്പനിയെ എങ്ങനെ നയിക്കണമെന്നും, കൂടെ ഉള്ള നിക്ഷേപകരെ സംരക്ഷിക്കണമെന്നും ഡയറികുറിപ്പിൽ പറയുന്നു.

പോസ്റ്റ്മോർട്ടത്തിൽ റോയിയുടെ നെഞ്ചിന്റെ താഴ്ഭാഗത്ത് നിന്ന് വെടിയുണ്ട കണ്ടെത്തിയിരുന്നു. 6. 35 മില്ലിമീറ്റർ വലിപ്പമുള്ള വെടിയുണ്ടയാണ് ശരീരത്തിൽ നിന്നും ലഭിച്ചത്. ശരീരഭാഗങ്ങളും വെടിയുണ്ടയും ഫോറൻസിക് പരിശോധനക്ക് അയച്ചു. കർണാടക സിഐ ഡി സംഘമാണ് റോയിയുടെ മരണം സംബന്ധിച്ച കേസ് അന്വേഷിക്കുന്നത്. ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തും . ചട്ടം ലംഘിച്ചാണ് കൊച്ചിയിൽ നിന്നുള്ള ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ബംഗളൂരുവിലെത്തി പരിശോധന നടത്തിയതെന്ന് കോൺഫിഡന്റ് ഗ്രൂപ്പ് എം.ഡി ടി.എ ജോസഫ് നൽകിയ പരാതിയിൽ പറയുന്നു.തോക്ക് ലൈസൻസ് ണ്ടോ എന്നപരിശോധന പോലും നടത്തിയില്ല. സാധാരണ തോക്ക് വാങ്ങിവെച്ചശേഷം മാത്രമെ റെയ്ഡ്
നടത്തൂ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )