സീരിയലിനും സെൻസറിംഗ് വേണമെന്ന് സംസ്ഥാന വനിത കമ്മീഷൻ

സീരിയലിനും സെൻസറിംഗ് വേണമെന്ന് സംസ്ഥാന വനിത കമ്മീഷൻ

  • സീരിയൽ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ കമ്മീഷന്റെ
    പരിഗണനയിലുണ്ടെന്നും പി.സതീദേവി

തിരുവനന്തപുരം :സീരിയൽ മേഖലയിൽ സെൻസറിംഗ് ആവശ്യമാണെന്ന് സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ പി. സതീദേവി. തെറ്റായ സന്ദേശങ്ങൾ സമൂഹത്തിലേക്ക് എത്തുന്നുണ്ട്. 2017-18 കാലത്താണ് മെഗാ സീരിയലുകൾ നിരോധിക്കണമെന്ന റിപ്പോർട്ട് നൽകിയത്. ആ റിപ്പോർട്ട് താൻ കണ്ടിട്ടില്ലെന്നും സതീദേവി പറഞ്ഞു.

സീരിയൽ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേരുണ്ട്. സീരിയൽ രംഗത്തെ സ്ത്രീകളുടെ പ്രശ്‌ങ്ങൾ കമ്മീഷന്റെ പരിഗണനയിലുണ്ടെന്നും പി. സതീദേവി അറിയിച്ചു. കൂടാതെ പാലക്കാട് കോൺഗ്രസ് വനിത് നേതാക്കളുടെ മുറികളിൽ പരിശോധന നടത്തിയ സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടുവെന്നും പി. സതീദേവി അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )