സുനിത വില്യംസും ബുച്ച് വിൽമോറും തിരികെ ഭൂമിയിലേക്ക്

സുനിത വില്യംസും ബുച്ച് വിൽമോറും തിരികെ ഭൂമിയിലേക്ക്

  • ഭൂമിയിലേക്ക് തിരിച്ചെത്തിക്കാൻ പുറപ്പെട്ട സംഘം പേടകത്തിനകത്ത് പ്രവേശിച്ചു

സുനിത വില്യംസും ബുച്ച് വിൽമോറും തിരികെ ഭൂമിയിലേക്ക് വൈകാതെയെത്തും. 2024 ജൂൺ മുതൽ ബഹിരാകാശത്തെ അന്താരാഷ്ട്ര നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന നാസ യാത്രികർ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാൻ പുറപ്പെട്ട സംഘം പേടകത്തിനകത്ത് പ്രവേശിച്ചു. സ്പേസ് എക്സ് ക്രൂ-10 ദൗത്യ സംഘത്തെ അന്താരാഷ്ട ബഹിരാകാശ നിലയത്തിൽ സ്വീകരിക്കുന്നതിൻ്റെ ദൃശ്യങ്ങളും നാസ പുറത്തുവിട്ടു.

ഓരോരുത്തരായി പേടകത്തിന് അകത്തേക്ക് കടക്കുമ്പോൾ തലകുലുക്കിക്കൊണ്ട് നൃത്തഭാവത്തിൽ സുനിതയുടെ ദൃശ്യം വ്യക്തമാവുന്നു. ക്രൂ പ്രവേശിക്കുന്ന ആദ്യ ദൃശ്യം അവർ ക്യാമറയിൽ പകർത്തുന്നു. ഓരോരുത്തരായി അന്തരീക്ഷത്തിൽ പറന്ന് നടന്ന് പരസ്പരം ആലിംഗനം ചെയ്യുകയും അഭിനന്ദിക്കയും ചെയ്യുന്നു. സ്പേസ് സ്റ്റേഷനിൽ നിന്നും നിയന്ത്രണ കേന്ദ്രമായ ജോൺസൺ സ്പേസ് സെൻ്ററിൽ നിന്നുമുള്ള ദൃശ്യങ്ങൾ എക്സ്‌സിൽ പങ്കിട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )