
സുരേഷ് ഗോപിയുടെ പ്രസ്താവന നിലവാരമില്ലാത്തത് – മന്ത്രി ഒ ആർ കേളു
- രാഷ്ട്രപതിയെ സംബന്ധിച്ചും ഇതേ അഭിപ്രായമാണോ സുരേഷ് ഗോപിയ്ക്കെന്നും ഒ ആർ കേളു
ന്യൂഡൽഹി: ട്രൈബൽ വകുപ്പിൽ ഉന്നതകുലജാതൻ വരണമെന്ന സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന നിലവാരമില്ലാത്തതെന്ന് മന്ത്രി ഒ ആർ കേളു. രാഷ്ട്രപതി ദ്രൗപദി മുർമു ഗോത്രവിഭാഗത്തിൽ നിന്നാണ്,രാഷ്ട്രപതിയെ സംബന്ധിച്ചും ഇതേ അഭിപ്രായമാണോ സുരേഷ് ഗോപിക്ക് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.

ബിജെപിക്കാർ പോലും ഇത് മുഖവിലയ്ക്കെടുക്കില്ലെന്നും മന്ത്രി പറഞ്ഞു.നിരവധിപ്പേരാണ് സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തുന്നത്.