സുരേഷ് ഗോപി രാജിവെയ്ക്കുന്നു ?

സുരേഷ് ഗോപി രാജിവെയ്ക്കുന്നു ?

  • സുരേഷ് ഗോപി വിട്ടു പോകരുതെന്നും മന്ത്രിയായി തുടരണമെന്നും സഹമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത ജോർജ്ജ് കുര്യൻ പറഞ്ഞു

ന്നലെ രാത്രി കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത സുരേഷ് ഗോപി അതൃപ്തനെന്നും സ്ഥാനം ഒഴിയുമെന്നും റിപ്പോർട്ട് . തനിക്ക് സിനിമാഭിനയം ഒഴിവാക്കാനാവില്ലെന്നും അതിനാൽ മന്ത്രി സ്ഥാനത്ത് തുടരാനാവില്ലെന്നും ഇന്നലെ രാത്രി അദ്ദേഹം ചില മാധ്യമങ്ങളോട് പ്രതികരിച്ചു. തൃശൂരിലെ ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.


കാബിനറ്റ് പദവി കിട്ടാത്തതിനാൽ സുരേഷ് ഗോപി പ്രതിഷേധത്തിലാണോ എന്നാണ് സംശയമുയരുന്നത്. പുതിയ മന്ത്രിമാർക്ക് പ്രധാനമന്ത്രി വകുപ്പുകൾ ഇന്ന് നൽകും. മികച്ചൊരു വകുപ്പ് ലഭിച്ചാൽ സുരേഷ്‌ ഗോപി അയയുമോ എന്നാണ് കേരളം നിരീക്ഷിക്കുന്നത്. സുരേഷ് ഗോപി വിട്ടു പോകരുതെന്നും മന്ത്രിയായി തുടരണമെന്നും സഹമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത ജോർജ്ജ് കുര്യൻ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )