
സുരേഷ് ഗോപി വിരട്ടൽ നിർത്തണമെന്ന് കെയുഡബ്ല്യുജെ, ഇന്ന് പ്രതിഷേധ ദിനം ആചരിക്കും
- വഖഫ് വിഷയത്തിൽ അഭിപ്രായം ആരാഞ്ഞ ’24 ന്യൂസ്’ റിപ്പോർട്ടറെയാണ് സുരേഷ് ഗോപി മുറിയിലേക്ക് വിളിച്ചുവരുത്തി അധിക്ഷേപിച്ചത്
തിരുവനന്തപുരം: ചോദ്യം ചോദിച്ച ചാനൽ റിപ്പോർട്ടറെ മുറിയിലേക്ക് വിളിച്ചുവരുത്തി അധിക്ഷേപിച്ച കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. വഖഫ് വിഷയത്തിൽ അഭിപ്രായം ആരാഞ്ഞ ’24 ന്യൂസ്’ റിപ്പോർട്ടറെയാണ് സുരേഷ് ഗോപി മുറിയിലേക്ക് വിളിച്ചുവരുത്തി അധിക്ഷേപിച്ചത്.

മാധ്യമങ്ങൾക്കു നേരെയുള്ള വിരട്ടൽ സുരേഷ് ഗോപി അവസാനിപ്പിക്കണമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രിയുടെ മോശപ്പെട്ട സമീപനത്തിനെതിരെ യൂനിയൻ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും
CATEGORIES News