
സൂപ്പർ കപ്പ് ഉദ്ഘാടന മത്സരത്തിൽ കളത്തിലിറങ്ങാൻ കേരള ബ്ലാസ്റ്റേഴ്സ്
- ടൂർണമെന്റിൽ പങ്കെടുക്കുന്ന ക്ലബുകളുടെ എണ്ണത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നു
സൂപ്പർ കപ്പ് ഏപ്രിൽ 20ന് തുടങ്ങും. കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ മത്സരത്തോടെയാക്കും ടൂർണമെന്റ് ആരംഭിക്കുന്നത്. എന്നാൽ ടൂർണമെന്റിൽ പങ്കെടുക്കുന്ന ക്ലബുകളുടെ എണ്ണത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നു.

ചർച്ചിൽ ബ്രദേഴ്സും ഇന്റർ കാശിയും മാത്രമെ ഐ-ലീഗ് ക്ലബ്ബുകളിൽ നിന്ന് സൂപ്പർ കപ്പിൽ പങ്കെടുക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുള്ളൂ. അതിനാൽ ടൂർണമെന്റിൽ ആസൂത്രണം ചെയ്തതിനേക്കാൾ കുറച്ച് ടീമുകൾ മാത്രമേ ഉണ്ടാകൂ എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) സംഘടിപ്പിക്കുന്ന ഈ ടൂർണമെന്റ് ഈ മാസം അവസാനം ഒഡീഷയിൽ വെച്ചാണ് നടക്കുന്നത്
CATEGORIES News