
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ 1124 ഒഴിവുകൾ
- പത്താം ക്ലാസ് പാസായവർക്ക് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ (CISF) കോൺസ്റ്റബിൾ തസ്തികയിൽ 1124 ഒഴിവുകൾ. കോൺസ്റ്റബിൾ/ഡ്രൈവർ, കോൺസ്റ്റബിൾ/ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ (ഫയർ സർവീസ് ഡ്രൈവർ) വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. നിയമനത്തിനുള്ള വിജ്ഞാപനം ഉടൻ ഇറങ്ങും.ഇപ്പോൾ പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ അവസരം. അപേക്ഷ ഫെബ്രുവരി 3 മുതൽ മാർച്ച് 4 വരെ സമർപ്പിക്കാം.

പത്താം ക്ലാസ് പാസായവർക്ക് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. കൂടാതെ ഹെവി, ലൈറ്റ് മോട്ടർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസും 3വർഷത്തെ ഡ്രൈവിംഗ് പരിചയവും വേണം. 21 വയസ് മുതൽ 27 വയസ് പ്രായപരിധി. നിയമനം ലഭിക്കുന്നവർക്ക് 21,700 മുതൽ 69,100 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷകർക്ക് 167 സെ.മീ (എസ്ടിക്ക്: 160 സെ.മീ) ഉയരവും 80-85 സെ.മീ (എസ്ടിക്ക്: 78-83 സെ.മീ) നെഞ്ചളവും അതിന് അനുപാതികമായ തൂക്കവും വേണം. ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന, കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ എഴുത്തുപരീക്ഷ എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. 100 രൂപ അപേക്ഷ ഫീസ്.
കൂടുതൽ വിവരങ്ങൾക്ക് :