സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അവസരം;1,000 ഒഴിവ്

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അവസരം;1,000 ഒഴിവ്

  • അവസാന തിയതി ഫ്രെബ്രുവരി 20

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അവസരം. അസിസ്‌റ്റന്റ് മാനേജർ ഗ്രേഡിൽ1,000 ഒഴിവുകളാണുള്ളത്. ക്രെഡിറ്റ് ഓഫിസർ ഇൻ മെയിൻ സ്ട്രീം (ജനറൽബാങ്കിങ്) തസ്‌തികയിലാണു നിയമനം നടക്കുക.

അവസാന തിയതി :ഫ്രെബ്രുവരി 20 വരെ
ഓൺലൈനിൽ അപേക്ഷിക്കാം.

ഒരു വർഷത്തെ പോസ്‌റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ്ഫിനാൻസ് കോഴ്സിലേക്കാണ് പ്രാഥമിക നിയമനം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവരെ
ജെഎംജിഎസ് ഗ്രേഡ്-1 വിഭാഗത്തിൽ നിയമിക്കും.ക്രെഡിറ്റ് ഓഫിസർ ഇൻ മെയിൻ സ്ട്രീം (ജനറൽ ബാങ്കിങ്) തസ്‌തികയിലാണു നിയമനം.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 60% മാർക്കോടെ (പട്ടികവിഭാഗം, മറ്റു പിന്നാക്കവിഭാഗം, ഭിന്നശേഷിക്കാർക്ക് 55%) ബിരുദം.

പ്രായം: 20-30. പട്ടികവിഭാഗക്കാർക്ക് 5 വർഷം ഇളവ്. മറ്റു പിന്നാക്കവിഭാഗക്കാർക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിധവകൾക്കും വിവാഹമോചനം നേടിയ വനിതകൾക്കും 35 വയസ്സുവരെ അപേക്ഷിക്കാം.

ശമ്പളം: 48,480-85, 920.

ഓൺലൈൻ പരീക്ഷ (ഡിസ്ക്രിപ്റ്റീവ് ടെസ്റ്റ് ഉൾപ്പെടെ), ഇന്റർവ്യൂ എന്നിവയുടെ അടിസ്‌ഥാനത്തിൽ.അപേക്ഷാഫീസ്: 750 രൂപ (പട്ടികവിഭാഗം/വനിത/ഭിന്നശേഷിക്കാർക്ക് 150 രൂപ). ഫീസ് ഓൺലൈനായി അടയ്ക്കാം.

വിശദവിവരങ്ങൾക്ക്:

www.centralbankofindia.co.in

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )