സേവനം നിശ്ചിത സമയത്തിനകം നൽകിയില്ലെങ്കിൽ അതും അഴിമതി- മന്ത്രി പി രാജീവ്

സേവനം നിശ്ചിത സമയത്തിനകം നൽകിയില്ലെങ്കിൽ അതും അഴിമതി- മന്ത്രി പി രാജീവ്

എറണാകുളം: ഗുണമേന്മയുള്ള സേവനം നിശ്ചിത സമയത്തിനകം നൽകിയില്ലെങ്കിൽ അതും അഴിമതിയുടെ പരിധിയിൽ വരുമെന്നു വ്യവസായ മന്ത്രി പി രാജീവ്. സേവനത്തിന്റെ ഗുണമേന്മ അളക്കുന്നത് അത് നിർവ്വഹിക്കുന്ന സമയം പരിഗണിച്ചാണ്. അതുറപ്പാക്കുന്നതാണ് വിവരാവകാശ നിയമമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന വിവരാവകാശ കമീഷൻ നിയോജക മണ്ഡലങ്ങളിൽ സംഘടിപ്പിക്കുന്ന വിവരാവകാശ സെമിനാറുകളുടെ സംസ്ഥാനതല ഉദ്ഘാടനം കുസാറ്റിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

ഉദ്യോഗസ്ഥർ ജനങ്ങളെ വിശ്വാസത്തിലെടുത്ത് പ്രവർത്തിക്കണം. കൊളോണിയൽ കാലത്താണ് ജനങ്ങളെ സംശയക്കണ്ണോടെ കണ്ടിരുന്നത്. ഏത് നിയമവും ആദ്യം മനസ്സിലാകേണ്ടത് ജനങ്ങൾക്കാണ്. മുന്നിൽ വരുന്ന പ്രശ്നങ്ങളെ മനസിലാക്കി വസ്തുതയെ അടിസ്ഥാനമാക്കി തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )