
സൈബർ അധിക്ഷേപത്തിന് പരാതി നൽകി രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതമാർ
- പരാതികളിൽ കേസ് എടുക്കുക പ്രാഥമിക പരിശോധന നടത്തിയ ശേഷമായിരിക്കും
പത്തനംതിട്ട : രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗ കേസിലെ രണ്ട് അതിജീവിതമാർ സൈബർ അധിക്ഷേപത്തിനെതിരെ പരാതി നൽകി. രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന് എതിരെയാണ് രണ്ടാമത്തെ കേസിലെ അതിജീവിത പരാതി നൽകിയത്. പരാതികളിൽ കേസ് എടുക്കുക പ്രാഥമിക പരിശോധന നടത്തിയ ശേഷമായിരിക്കും. രണ്ടാം കേസിലെ അതിജീവിതയാണ് രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാന് എതിരെ പരാതി നൽകിയത്. മൂന്നാം കേസിലെ അതിജീവിത രണ്ടു പരാതികൾ നൽകി.
ഈ പരാതിയിൽ നിയാസ് മലബാറി അടക്കമുള്ളവർക്ക് എതിരെ പരാമർശമുണ്ട്. കർശന നടപടി എടുക്കാൻ സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട് . അന്വേഷണ ഉദ്യോഗസ്ഥർ പോലീസ് ആസ്ഥാനത്ത് ഇന്നലെ യോഗം ചേർന്നു. പ്രാഥമിക പരിശോധന നടത്തി കേസ് എടുക്കും. ആദ്യ പരാതി ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി അന്വേഷിക്കും. രണ്ടും മൂന്നും പരാതികൾ കാസർകോട്, പത്തനംതിട്ട സൈബർ പോലീസ് അന്വേഷിക്കും
CATEGORIES News
