സൈബർ സെക്യൂരിറ്റി മേഖലയിൽ സൗജന്യ പരിശീലനത്തിന് ഇപ്പോൾ അപേക്ഷിക്കാം

സൈബർ സെക്യൂരിറ്റി മേഖലയിൽ സൗജന്യ പരിശീലനത്തിന് ഇപ്പോൾ അപേക്ഷിക്കാം

  • പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും

കൊച്ചി: സൈബർ സെക്യൂരിറ്റി മേഖലയിലെ വിവിധ തൊഴിൽ സാധ്യതകളെ പരിചയപ്പെടുത്തുന്ന അഞ്ചുദിവസത്തെ സൗജന്യ ഓൺലൈൻ ഓറിയൻറേഷൻ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദ/ബിരുദാനന്തര ബിരുദധാരികളായ പതിനെട്ടിനും ഇരുപത്തഞ്ചിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാംബിരുദ/ബിരുദാനന്തര ബിരുദ അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.

പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും. ഒപ്പം, തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് ഇരുപതിനായിരം രൂപയുടെ സ്കോളർഷിപ്പ് വൗച്ചറും ലഭിക്കും.ടെക്നോവാലി സോഫ്റ്റ് വെയർ ഇന്ത്യയുടെ സിഎസ്ആർ പ്രൊജക്റ്റായ ടെക്നോവാലി ടെക്നോളജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് സൗജന്യ ഐടി ഓറിയന്റെഷൻ പ്രോഗ്രാം നടക്കുന്നത്. ഏപ്രിൽ ആദ്യ വാരം നടക്കുന്ന സൗജന്യ ക്ലാസ്സിൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷന് 9745218777 എന്ന നമ്പറിൽ ബന്ധപ്പെടാം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )