
സോളർ ഉൽപാദകർക്ക് തിരിച്ചടി; കെഎസ്ഇബിക്ക് ഫിക്സഡ് ചാർഡ് നൽകണമെന്ന് റഗുലേറ്ററി കമ്മിഷൻ
- രണ്ടുരീതിയിൽ നിരക്ക് നൽകാമെന്നും ഉത്തരവിൽ പറയുന്നു.
തിരുവനന്തപുരം:സൗരോർജ ഉൽപാദകർ വൈദ്യുതി ബോർഡിന് ഫിക്സഡ് ചാർജ് നൽകണമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഉത്തരവ്. നെറ്റ് മീറ്ററിങ് സംവിധാനത്തിൽ സൗരോർജ ഉൽപ്പാദകരിൽ നിന്ന് സ്ഥിര നിരക്ക് ഈടാക്കുന്നതിൽ തടസ്സമില്ലെന്ന ഉത്തരവ് സോളർ ഉൽപാദകർക്ക് വൻതിരിച്ചടിയാണ്. രണ്ടുരീതിയിൽ നിരക്ക് നൽകാമെന്നും ഉത്തരവിൽ പറയുന്നു.

സോളർ ഉൽപാദകന്റെ വൈദ്യതി ഉപഭോഗത്തിന്റെ നിരക്ക് കണക്കുകൂട്ടി നൽകാം. അല്ലെങ്കിൽ കണക്ടഡ് ലോഡ് കിലോവാട്ടിന് 47 രൂപ നിരക്കിൽ നൽകാം. ജിഎസ്ടികൂടി ചേർക്കുമ്പോൾ 52 രൂപ വരും. സോളർ ഉൽപാദകൻ നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണ് കമ്മിഷൻ ഉത്തരവിട്ടത്.
CATEGORIES News
