സ്കൂട്ടർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു

സ്കൂട്ടർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു

  • കല്യാശ്ശേരി പോളിടെക്നികിലെ വിദ്യാർത്ഥിയായ ആകാശ് ആണ് മരിച്ചത്

കണ്ണൂർ:പാപ്പിനിശ്ശേരിയിൽ സ്കൂട്ടർ മറിഞ്ഞു അപകടം. അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. കല്യാശ്ശേരി പോളിടെക്നികിലെ വിദ്യാർത്ഥിയായ ആകാശ് ആണ് മരിച്ചത്.

പാപ്പിനിശ്ശേരിയിൽ വെച്ച് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. രാവിലെ കോളേജിലേക്ക് പോകുന്ന വഴിയാണ് വിദ്യാർത്ഥി അപകടത്തിൽപെട്ടത്. യാത്രക്കിടെ പാപ്പിനിശ്ശേരിയിൽ വെച്ച് ആകാശിന്റെ സ്കൂട്ടർ തെന്നിമറിയുകയായിരുന്നു. ആകാശ് റോഡിലേക്ക് തെറിച്ചുവീണു. ഈ സമയത്ത് പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ദേഹത്തിലൂടെ കയറിയിറങ്ങിയാണ് ദാരുണമായ അപകടം സംഭവിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )