
സ്കൂളുകളിലെ പാമ്പ് ഭീഷണി; മാർഗരേഖ സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു
- മാർഗരേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് കുട്ടികളുടെ ബാഗും ഷൂസും പാമ്പുകൾ കയറുന്ന തരത്തിൽ ക്ലാസിന് പുറത്തുപോകരുതെന്ന് നിർദ്ദേശങ്ങളാണ്
കൊച്ചി : പാമ്പുകൾക്ക് വസിക്കാവുന്ന സാഹചര്യങ്ങൾ സ്‌കൂൾ കെട്ടിടങ്ങളിലോ പരിസരങ്ങളിലോ ഇല്ലെന്നുള്ള നിർദ്ദേശങ്ങളടങ്ങുന്ന മാർഗരേഖ സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു. ചീഫ് സെക്രട്ടറി വിളിച്ച ഉന്നതതല യോഗത്തിലെ നിർദ്ദേശങ്ങൾ ഉൾപ്പടെയുള്ള വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി നടപ്പാക്കേണ്ട മാർഗനിർദേശങ്ങളുടെ കരാട്ട് മാർഗരേഖയും യോഗത്തിൻ്റെ മിനിട്സും ചീഫ് സെക്രട്ടറി സമർപ്പിച്ചു.

വകുപ്പുകളും മറ്റ് ബന്ധപ്പെട്ടവരുടെയും അഭിപ്രായം ആരാഞ്ഞശേഷം മാർഗരേഖ അന്തിമമാക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. മാർഗരേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് കുട്ടികളുടെ ബാഗും ഷൂസും പാമ്പുകൾ കയറുന്ന തരത്തിൽ ക്ലാസിന് പുറത്തുപോകരുതെന്ന് നിർദ്ദേശങ്ങളാണ്. ആന്റിവെനവും കുട്ടികളുടെ ചികിത്സയും ലഭ്യമായ ആശുപത്രികളുടെ പട്ടിക സ്കൂളുകളിൽ സൂക്ഷിക്കണമെന്നും നിർദ്ദേശിക്കുന്നു. രോഗബാധിതരുടെ കൂട്ടത്തിൽ പാമ്പുകടികൂടി ഉൾപ്പെടുത്തണമെന്ന നിർദ്ദേശവും യോഗത്തിൽ ഉയർന്നു.കൂടാതെ സ്‌കൂളുകളിലെ സുരക്ഷാ ഓഡിറ്റ്, അപകടമുണ്ടായാൽ ചെയ്യേണ്ട മെഡിക്കൽ റെസ്പോൺസ് തുടങ്ങിയ നിർദ്ദേശങ്ങൾ വികസിപ്പിച്ചാണ് പുതിയ മാർഗരേഖ രൂപവത്കരിച്ചത്.
