
സ്കൂളുകളിൽ ആഘോഷ പരിപാടികൾക്ക് വിലക്ക്
- എസ്എസ്എൽസി, പ്ലസ് ടു കുട്ടികളുടെ അവസാന ദിവസ ആഘോഷപരിപാടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് വിലക്കി
തിരുവനന്തപുരം:സംസ്ഥാനത്ത് പരീക്ഷ കഴിഞ്ഞ് സ്കൂൾ അടയ്ക്കുമ്പോൾ ആഘോഷം വേണ്ടെന്ന് വിദ്യാഭ്യാസ വാകുപ്പ്. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകളിലെ കുട്ടികളുടെ ആഘോഷപരിപാടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് വിലക്കി.

ആഘോഷവേളകളിൽ സ്കൂൾ ക്യാമ്പസിൽ പോലും ലഹരിയെത്തുന്ന സാഹചര്യം പരിഗണിച്ചാണ് നിർദേശം. സ്കൂൾ വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്നതായി പലയിടത്തും കണ്ടെത്തിയിട്ടുണ്ട്. ആഘോഷവേളകളിൽ ഇത് വ്യാപകമാകുമെന്ന
കണ്ടെത്തലിനെ തുടർന്നാണ് തീരുമാനം.പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സ്കൂളുകളിലെ യാത്രയയപ്പ് ആഘോഷങ്ങൾ റദ്ദാക്കാൻ തീരുമാനമെടുത്തത്.
CATEGORIES News