
സ്കൂളുകൾ തുറന്നു; ആഘോഷമാക്കി പ്രവേശനോത്സവം
- 44,646 കുട്ടികളാണ് ഈ വർഷം ഒന്നാം ക്ലാസിലേക്ക് എത്തുന്നത്
തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറന്നു . 2,44,646 കുട്ടികളാണ് ഈ വർഷം ഒന്നാം ക്ലാസിലേക്ക് എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ എറണാകുളം എളമക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു .

ജില്ലാതലത്തിൽ നടക്കുന്ന പ്രവേശനോത്സവ പരിപാടികൾക്ക് വിവിധ മന്ത്രിമാർ നേതൃത്വം നൽകി. കോഴിക്കോട് ജില്ലാതല പ്രവേശനോത്സവം ചെറുവണ്ണൂർ ജിവിഎച്ച്എസ്എസിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് നിർവഹിച്ചു . പഞ്ചായത്ത്, നഗരസഭയിലുള്ള പ്രവേശനോത്സവം അതത് പഞ്ചായത്ത് പ്രസിഡന്റുമാരും നഗരസഭ ചെയർപേഴ്സൺമാരും നിർവഹിച്ചു.
CATEGORIES News