സ്‌കൂൾ അവധിക്കാലം ജൂൺ,ജൂലൈയിലേക്ക് മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് തുടക്കം

സ്‌കൂൾ അവധിക്കാലം ജൂൺ,ജൂലൈയിലേക്ക് മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് തുടക്കം

  • സ്‌കൂൾ അവധിക്കാലം നിലവിൽ ഏപ്രിൽ, മെയ് മാസങ്ങളിലാണ്

തിരുവനന്തപുരം: സ്‌കൂൾ അവധിക്കാലം ഏപ്രിൽ, മെയ് മാസങ്ങളിൽ നിന്ന് ജൂൺ, ജൂലൈയിലേക്ക് മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. വിഷയത്തിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയാൻ ആഗ്രഹിക്കുന്നുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ശിവൻകുട്ടി പറയുന്നു.

കേരളത്തിലെ നമ്മുടെ സ്‌കൂൾ അവധിക്കാലം നിലവിൽ ഏപ്രിൽ, മെയ് മാസങ്ങളിലാണ്. ഈ മാസങ്ങളിൽ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികൾക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് വസ്‌തുതയാണ്. അതേസമയം, മൺസൂൺ കാലയളവായ ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )