
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് ഭക്ഷ്യസുരക്ഷാ ലൈസൻസ് വേണ്ട
- കച്ചവടമെന്ന നിലയിലല്ല ഉച്ചഭക്ഷണം വിളമ്പുന്നതെന്നു കണക്കിലെടുത്താണ് പിന്തിരിയാനുള്ള തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് ഭക്ഷ്യസുരക്ഷാ ലൈസൻസ് വേണമെന്ന നിർദേശം സർക്കാർ പിൻവലിച്ചു. ഇക്കാര്യം വ്യക്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഹോട്ടൽ പോലെ കച്ചവടമെന്ന നിലയിലല്ല സ്കൂളുകളിൽ ഉച്ചഭക്ഷണം വിളമ്പുന്നതെന്നു കണക്കിലെടുത്താണ് പിന്തിരിയാനുള്ള തീരുമാനം.
സ്കൂൾ ഉച്ചഭക്ഷണപദ്ധതി നടത്തുന്ന സ്കൂളുകളിലെ പ്രധാനാധ്യാപകർ ഭക്ഷ്യസുരക്ഷാ ലൈസൻസ് എടുത്തിരിക്കണമെന്നായിരുന്നു ഏതാനും മാസങ്ങൾക്കു മുമ്പ് വന്ന സർക്കാർ നിർദേശം. 2021ലെ ഭക്ഷ്യസുരക്ഷാ ചട്ടത്തിലെ വ്യവസ്ഥയ നുസരിച്ചായിരുന്നു ഈ നിർദേശം.
CATEGORIES News