
സ്കൂൾ കലോത്സവം: കണ്ണൂർ മുന്നിൽ
- പിന്നാലെ പിടിച്ച് തൃശ്ശൂരും കോഴിക്കോടും
തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിവസത്തെ മത്സരങ്ങൾ പൂർത്തിയാകുമ്പോൾ കലാകിരീടത്തിനായി പോരാട്ടം ചൂടിലേക്ക്. കലാകിരീടത്തിനായി കണ്ണൂരും തൃശ്ശൂരും കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. തൊട്ട് പിന്നിലായി പാലക്കാടും. ആകെയുള്ള 249 മത്സരങ്ങളിൽ 118 എണ്ണം പൂർത്തിയാകുമ്പോൾ 449 പോയിന്റുമായി കണ്ണൂർ ജില്ലയാണ് ഒന്നാമത്. ഒരു പോയിന്റ് മാത്രം വ്യത്യാസത്തിൽ തൃശ്ശൂരാണ് രണ്ടാമത്. 446 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുണ്ട്. 440 പോയിൻ്റുമായി പാലക്കാട് നാലാമതുണ്ട്.

സ്കൂളുകളിൽ 65 പോയിൻ്റുമായി തിരുവനന്തപുരത്തെ കാർമൽ ഹയർ സെക്കൻഡറി സ്കൂൾ വഴുതക്കാടാണ് ഒന്നാമത്. 60 പോയിൻ്റുമായി പത്തനംതിട്ട ജില്ലയിലെ എസ് വി ജി വി എച്ച് എസ് കിടങ്ങന്നൂരും പാലക്കാർ ജില്ലയിലെ ബി എസ് എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂളുമാണ് രണ്ടാമത്. 56 പോയിന്റുമായി സെന്റ് തെരേസാസ് എ ഐ എച്ച് എസ് എസ് കണ്ണൂർ മൂന്നാമതുമാണ്.ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ 42 മത്സരഇനങ്ങൾ പൂർത്തിയായപ്പോൾ ഹയർ സെക്കണ്ടറി ജനറൽ വിഭാഗത്തിൽ 52 മത്സര ഇനങ്ങൾ പൂർത്തിയായി. ഹൈസ്കൂ ൾ അറബിക് വിഭാഗത്തിൽ 12 മത്സര ഇനങ്ങളും ഹൈസ്‌കൂൾ സംസ്ത വിഭാ ഗത്തിൽ 12 ഇനങ്ങളുമാണ് ഇതിനകം പൂർത്തിയായിരിക്കുന്നത്.