
സ്കൂൾ കലോത്സവം; ജനുവരി ആദ്യവാരത്തിലേക്ക് മാറ്റാൻ തീരുമാനം
- പുതുക്കിയ തീയതി പിന്നീട് അറിയിക്കും
തിരുവനന്തപുരം: ഡിസംബർ മൂന്ന് മു തൽ ഏഴുവരെ തിരുവനന്തപുരത്ത് ന ടത്താൻ നിശ്ചയിച്ചിരുന്ന സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി ആദ്യ വാരത്തിലേക്ക് മാറ്റാൻ തീരുമാനമായതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശി വൻകുട്ടി അറിയിച്ചു.
ഡിസംബർ നാലി ന് ദേശീയാടിസ്ഥാനത്തിൽ നാഷനൽ അച്ചീവ്മെന്റ് സർവേ (നാസ്) പരീക്ഷ നടത്താൻ കേന്ദ്ര സ്‌കൂൾ വിദ്യാഭ്യാസ സാക്ഷരത വകുപ്പ് തീരുമാനിച്ച സാഹ ചര്യത്തിലാണ് മാറ്റം.ഹൈസ്കൂളുകളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികൾ നാസ് പരീക്ഷയിൽ പ ങ്കെടുക്കുന്നുണ്ട്. ഇവർക്ക് കലോത്സവ ത്തിൽ പങ്കെടുക്കാൻ കഴിയാത്ത സാ ഹചര്യത്തിലാണ് തീയതി മാറ്റാൻ തീരു മാനിച്ചത്. ഡിസംബർ 12 മുതൽ 20 വ രെ സ്കൂളുകളിൽ രണ്ടാം പാദവാർഷി ക പരീക്ഷയും 21 മുതൽ 29 വരെ ക്രി സ്മസ് അവധിയുമാണ്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും മ ന്ത്രി അറിയിച്ചു.
അതേ സമയം സംസ്ഥാന കലോത്സവം മാറ്റിയതിനനു സരിച്ച് സ്കൂൾ, ഉപജില്ല, ജില്ല കലോ ത്സവങ്ങൾ പൂർത്തിയാക്കേണ്ട തീയ തിയിലും മാറ്റംവരുത്തി. സ്‌കൂൾതല മ ത്സരങ്ങൾ ഒക്ടോബർ 15നകവും ഉപ ജില്ല തലം നവംബർ പത്തിനകവും ജി ല്ല തലം ഡിസംബർ മൂന്നിനകവും പൂർ ത്തീകരിക്കും. കലോത്സവത്തിന് മു ന്നോടിയായി കലോത്സവ മാന്വലിൽ ഭേദഗതികൾ ഉൾപ്പെടുത്തി പരിഷ്കരി ച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതായും മന്ത്രി പറഞ്ഞു