സ്കൂൾ കായികമേള അത്ലറ്റിക്സ് കിരീടം ചൂടി മലപ്പുറം

സ്കൂൾ കായികമേള അത്ലറ്റിക്സ് കിരീടം ചൂടി മലപ്പുറം

  • തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാർ

കൊച്ചി:സംസ്ഥാന സ്‌കൂൾ കായിക മേളയിൽ അത്ലറ്റിക്‌സിൽ മലപ്പുറം ചാമ്പ്യന്മാർ. നാല് ഫൈനൽ ബാക്കി നിൽക്കെ മലപ്പുറത്തിന് 233 പോയിൻ്റായി. ഇതാദ്യമായാണ് മലപ്പുറം അത്ലറ്റിക്‌സിൽ കിരീടം നേടുന്നത്. 189 പോയിന്റുമായി പാലക്കാട് ആണ് രണ്ടാമത്. അവശേഷിക്കുന്ന മത്സരങ്ങളിൽ ഒന്നാമത് എത്തിയാലും പാലക്കാടിന് കിരീടം നേടാൻ കഴിയില്ല.

തിരുവനന്തപുരമാണ് ഓവറോൾ ചാമ്പ്യന്മാർ. 1935 പോയിന്റുമായാണ് തിരുവന്തപുരം ഓവറോൾ ചാമ്പ്യൻമാരായത്‌. 848 പോയിന്റുമായി തൃ- ശൂരും 803 പോയിൻ്റുമായി മലപ്പുറവുമാണ് മൂന്നാമത്.സ്കൂൾ വിഭാഗത്തിൽ മലപ്പുറം കടകശ്ശേരി ഐഡിയൽ സ്കൂളാണ് ഒന്നാമത്. നാവാമുകുന്ദ എച്ച്എസ്എസ് തിരുനാവായ ആണ് രണ്ടാമത്. കോതമംഗലം മാർ ബേസിൽ സ്കൂൾ മൂന്നാം സ്ഥാനത്തായി. കഴിഞ്ഞ തവണ പാലക്കാടിനായിരുന്നു അത്ലറ്റ്ക്‌സിൽ കിരീട നേട്ടം. മലപ്പുറം രണ്ടാം സ്ഥാനവും കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. കായികമേള ഇന്ന് സമാപിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )