സ്കൂൾ വിദ്യാർഥികൾക്കായി അഞ്ചുദിവസത്തെ സ്വതന്ത്ര സോഫ്റ്റ് വേർ സമ്മർക്യാമ്പ്

സ്കൂൾ വിദ്യാർഥികൾക്കായി അഞ്ചുദിവസത്തെ സ്വതന്ത്ര സോഫ്റ്റ് വേർ സമ്മർക്യാമ്പ്

  • വിദ്യാർത്ഥികൾക്കിടയിൽ സ്വതന്ത്ര സോഫ്റ്റ്‌വേറിൽ താത്പര്യം വളർത്തുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസനകേന്ദ്രം (ഐസിഫോസ്) ആണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്

സ്കൂൾ വിദ്യാർഥികൾക്ക് സ്വതന്ത്ര സോഫ്റ്റ് വേറിൽ സമ്മർക്യാമ്പ് നടത്തുന്നു. നിലവിൽ എട്ടാംക്ലാസ് മുതൽ 12-ാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം കഴിയും. വിദ്യാർത്ഥികൾക്കിടയിൽ സ്വതന്ത്ര സോഫ്റ്റ്‌വേറിൽ താത്പര്യം വളർത്തുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസനകേന്ദ്രം (ഐസിഫോസ്) ആണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കോഴ്സ്‌സിന്റെ സവിശേഷതകൾ തൽസമയ ക്ലാസുകൾ വ്യവസായവിദഗ്‌ധരുടെ ഘടനാപരമായ പാഠ്യപദ്ധതി, സിമുലേഷനുകളിലൂടെയും പ്രോജക്ടുകളിലൂടെയും പ്രായോഗിക പരിജ്ഞാനം എന്നിവയാണ്. കൂടാതെ സ്വതന്ത്ര സോഫ്റ്റ് വേർ, ഉബുണ്ടു ബേസിക്സ്, സ്ക്രൈബസ്-ഡെസ്ക്ടോപ്പ് പബ്ലിഷിങ് സോഫ്റ്റ് വേർ , പ്രോഗ്രാമിങ്, പൈത്തൺ, എ.ഐ. എന്നീ വിഷയങ്ങളിൽ പരിശീലനം നൽകുകയും ചെയ്യുന്നു .

സമ്മർക്യാമ്പ് അഞ്ചുദിവസം ആണ് നടക്കുക .മേയ് ആറുമുതൽ 10 വരെ കാര്യവട്ടം സ്പോർട്സ് ഹബ്ബിലെ ഐസിഫോസിലാണ് ക്യാമ്പ് നടക്കുക . ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് ആണ് മുൻഗണന. അപേക്ഷ മേയ് 2 വരെയാണ്. കൂടുതൽ വിവരങ്ങൾ ക്കും രജിസ്ട്രേഷനും: icfoss.in/ event-details/182 | 7356610110, 0471 2413012, 9400225962 (രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ).

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )