
സ്ത്രീത്വത്തെ അപമാനിച്ചു; ചലച്ചിത്ര നിർമാതാക്കൾക്കെതിരെ പരാതി
- പരാതിയുമായി വനിതാ ചലച്ചിത്ര നിർമാതാവ്
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചു എന്നാരോപിച്ച് കേരള ഫിലിം പ്രോഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ പരാതിയുമായി വനിതാ ചലച്ചിത്ര നിർമാതാവ്. എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്. ഹേമാ കമ്മറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക.
ആന്റോ ജോസഫ്, അനിൽ തോമസ്, ബി രാഗേഷ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ഉൾപ്പടെയുള്ള അസോസിയേഷൻ ഭാരവാഹികൾക്കെതിരെയാണ് കേസ് നൽകിയത്. ഒമ്പത് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

CATEGORIES News