
സ്ത്രീയുടെ മരണത്തിനിടയാക്കിയ കാറ് കണ്ടെത്താനായില്ല
- 17 ന് രാത്രി ഏകദേശം ഒമ്പതുമണിയോടെയാണ് ഇരുവരെയും കാർ ഇടിച്ചുതെറിപ്പിച്ചത്.
വടകര : ചോറോട് അമൃതാനന്ദമയീമഠം ബസ് സ്റ്റോപ്പിനു അടുത്ത് അപകടമുണ്ടാക്കിയ വെള്ള നിറത്തിലുള്ള കാറ് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല .റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് തലശ്ശേരി പന്ന്യന്നൂർ പഞ്ചായത്ത് ഓഫീസിനു സമീപം പുത്തലത്ത് ബേബി (62) മരിക്കുകയും പേരമകൾ ദൃഷാന(ഒമ്പത്)യെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയും ചെയ്തിരുന്നു. 17 ന് രാത്രി ഏകദേശം ഒമ്പതുമണിയോടെയാണ് ഇരുവരെയും കാർ ഇടിച്ചുതെറിപ്പിച്ചത്.
ചോറോടിലെ ബന്ധുവീട്ടിലേക്കു പോകാനായി ബസ്സിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. വടകര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബേബി മരിച്ചിരുന്നു. പുത്തലത്ത് ബാലകൃഷ്ണനാണ് ബേബിയുടെ ഭർത്താവ്. സ്മിത, സ്മിതേഷ്, സ്മിജിത്ത് എന്നിവരാണ് മക്കൾ. അടുത്തുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് നിരീക്ഷിച്ചു വരികയാണ്.