സ്പാം കോളുകളുടെ ശല്യം; കടിഞ്ഞാണിട്ട് ട്രായ്‌

സ്പാം കോളുകളുടെ ശല്യം; കടിഞ്ഞാണിട്ട് ട്രായ്‌

  • സ്‌പാം കോളുകൾ ചെയ്യുന്ന 50 സ്ഥാപനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്തിയിരുന്നു ട്രായ്‌

മൊബൈൽ ഉപയോക്താക്കൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് സ്പ‌ാം കോളുകൾ . ബിസിനസ് ഓഫറുകളും സഹായാഭ്യർഥനകളുമാണ് പ്രധാനമായും സ്‌പാം കോളായി ഫോണിലേക്ക് വരുന്നത്.എന്നാൽ തിരക്കിനിടയിൽ ഈ കോളുകൾ ഉപയോക്താക്കൾക്ക് വല്ലാത്ത ശല്യമാവാറാണ് പതിവ്. ഈ അവസ്ഥയ്ക്ക് ഒരു പരിഹാരം കാണുന്നതിൻ്റെ ആദ്യ പടിയായി എയർടെൽ സിഇഒ ഗോപാൽ വിത്തൽ രാജ്യത്തെ എല്ലാ പ്രമുഖ ടെലികോം കമ്പനികളുടെ മേധാവികൾക്കും ഇതുസംബന്ധിച്ച് കത്തയച്ചത് . സ്പാം കോളുകളുടെ പ്രശ്നം പരിഹരിക്കുന്നതിനായി ഒരു ഏകീകൃത സമീപനം ആവശ്യമാണെന്നാണ് വിത്തൽ ടെലികോം കമ്പനി മേധാവികൾക്കയച്ചകത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) സ്‌പാം കോളുകൾ
തടയാൻ സജീവമായ നടപടികളാണ്
സ്വീകരിച്ചുവരുന്നത്. സ്‌പാം കോളുകൾ ചെയ്യുന്ന നമ്പറുകൾക്കെതിരെയും
സ്ഥാപനങ്ങൾക്കെതിരെയും പരാതികൾ ഫയൽ ചെയ്യാൻ ട്രായ്‌
ഡിഎൻഡി ആപ്പ് ഉപയോക്താക്കളെ
സഹായിക്കും. ആപ്പ് പ്ലേ സ്റ്റോറിൽ
നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ടെലി മാർക്കറ്റർമാരിൽ നിന്നോസ്പാമർമാരിൽ നിന്നോ വരുന്ന എല്ലാ
വോയ്സ് അധിഷ്ഠിത പ്രമോഷണൽ കോളുകളും നിർത്തലാക്കാൻ
ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റർമാർക്ക് ട്രായ് നിർദ്ദേശം നൽകി.

ടെലികോം ഓപ്പറേറ്റർമാർ യോജിച്ച് ഇത്തരത്തിലുള്ള സ്‌പാം കോളുകൾ ചെയ്യുന്ന 50 സ്ഥാപനങ്ങളെ കരിമ്പട്ടികയിൽ ഉൾപെടുത്തിയതായും ഉപഭോക്താക്കൾക്ക് സ്പ‌ാം കോളുകൾ ചെയ്യുന്ന 2.75 ലക്ഷത്തിലധികം മൊബൈൽ നമ്പറുകൾ വിച്ഛേദിച്ചതായും ട്രായ് ഈ മാസമാദ്യം അറിയിച്ചിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )