സ്പേഡെക്സ് ദൗത്യം; ഉപഗ്രഹങ്ങളെ വിജയകരമായി അടുപ്പിച്ചു

സ്പേഡെക്സ് ദൗത്യം; ഉപഗ്രഹങ്ങളെ വിജയകരമായി അടുപ്പിച്ചു

  • ‘ഡോക്കിങ്’ തീയതി പ്രഖ്യാപിച്ചിട്ടില്ല

ബെംഗളൂരു: സ്പേഡെക്സ് ദൗത്യത്തിന്റെ ഭാഗമായി കൂട്ടിയോജിപ്പിക്കാനുള്ള രണ്ടു ഉപഗ്രഹങ്ങളെ 230 മീറ്റർ അകലത്തിൽ വിജയകരമായി എത്തിച്ചതായി ഐഎസ്ആർഒ അറിയിച്ചു. 1.5 കിലോമീറ്റർ അകലെയായിരുന്ന ഉപഗ്രഹങ്ങളെയാണ് അടുപ്പിച്ചത്. ബഹിരാകാശ പേടകം നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഐഎസ്ആർഒ എക്സിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ അറിയിച്ചു. അതേസമയം പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽവച്ച് കൂട്ടിയോജിപ്പിക്കുന്ന ‘ഡോക്കിങ്’ പരീക്ഷണം നടക്കുന്ന തീയതിയും സമയവും ഇനിയും ഡിസംബർ 30നാണ് സ്പേഡെക്സ് പരീഷണത്തിനുള്ള 2 ചെറുഉപഗ്രഹങ്ങളെ ഐഎസ്ആർഒയുടെ പിഎസ്എൽവി സി-60 ഭ്രമണപഥത്തിലെത്തിച്ചത്. തുടർന്ന് ജനുവരി 7ന് ഡോക്കിങ് പരീക്ഷണം നടക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് 9ലേക്ക് മാറ്റി. എന്നാൽ പരീക്ഷണത്തിന്റെ ഭാഗമായി ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം കുറച്ചുകൊണ്ടു വരുന്നതിനിടെ കൂടുതൽ അടുത്തതോടെ പരീക്ഷണം അന്നും മാറ്റിവയ്ക്കുകയായിരുന്നു.

പേടകങ്ങളെ ബഹിരാകാശത്തുവച്ച് കൂട്ടിയോജിപ്പിക്കുന്നതിലും വേർപെടുത്തുന്നതിലും വിജയിച്ചാൽ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഈ നേട്ടം കൈവരിച്ച മറ്റു രാജ്യങ്ങൾ. ദൗത്യത്തിന്റെ ഭാഗമായി മറ്റു രണ്ടു പരീക്ഷണങ്ങളും ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )