
സ്പേസിൽ ലെറ്റൂസ് വളർത്തി ചരിത്രം കുറിച്ച് സുനിത വില്യംസ്
- ബഹിരാകാശ കൃഷി ഗവേഷണത്തിൽ പുത്തനുണർവ്
സ്പേസിൽ ലെറ്റൂസ് വളർത്തി സുനിത വില്യംസ്. സീറോ ഗ്രാവിറ്റിയിൽ സസ്യ വളർച്ച എങ്ങനെ സാധ്യമാക്കാം എന്ന പരീക്ഷണമാണ് പ്ലാൻറ് ഹാബിറ്റാറ്റ്-07 എന്നത് . ഭൂമിയിൽ വെള്ളത്തിന്റെ ഒഴുക്ക് താഴ് ച്ചയിലേക്കാണ് അതുകൊണ്ട് തന്നെ ചെടികൾക്ക് ജലം വലിച്ചെടുക്കാനാകും. എന്നാൽ മൈക്രോ ഗ്രാവിറ്റിയിൽ സാഹചര്യം വ്യത്യാസപ്പെട്ടിരിയ്ക്കുന്നു.

നിലവിലെ പരീക്ഷണം ഭാവി ബഹിരാകാശ ദൗത്യങ്ങളിൽ ഏറെ നിർണായകമാകുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. സവിശേഷ സാഹചര്യങ്ങളിൽ ലെറ്റൂസിന്റെ വളർച്ച, പോഷകമൂല്യം എന്നിവയൊക്കെയാണ് നാസയിലെ അസ്ട്രോണോട്ടായ സുനിത വില്യംസ് പഠനവിധേയമാക്കുന്നത്. സുസ്ഥിര കൃഷി രീതികളിലൂടെ ബഹിരാകാശ യാത്രികർക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. കൃഷിക്കുപരിയായി ബഹിരാകാശത്ത് വാസസ്ഥലമൊരുക്കുന്നതും സുനിത വില്യംസിന്റെ ഗവേഷണത്തിൽ പെടുന്നു. എട്ട് മാസമാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലെ സുനിത വില്യംസിന്റെ ദൗത്യം.
