
സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് ; താത്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു
- 1,050 വിദ്യാർഥികളുടെ താത്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം :2024-25 വർഷം സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അർഹരായ (രണ്ടര ലക്ഷം രൂപ വരുമാന പരിധിയിൽ 90 ശതമാനവും അതിൽ അധികവും മാർക്ക് നേടിയ വിഭാഗത്തിൽപ്പെട്ട) 1,050 വിദ്യാർഥികളുടെ താത്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. collegiateedu.kerala.gov.in, www.dcescholaship.kerala.gov.in വെബ്സൈറ്റുകളിൽ റിസൾട്ട് ലഭ്യമാണ്. 94.83 ശതമാനവും അതിൽ അധികവും മാർക്ക് നേടിയതും വാർഷിക വരുമാനം രണ്ടര ലക്ഷത്തിനു താഴെയുള്ളതുമായ വിദ്യാർഥികളാണ് സ്കോളർഷിപ്പിന് അർഹരായിട്ടുള്ളത്.

നിശ്ചിത സമയപരിധിക്കുള്ളിൽ കോളേജ് മുഖേന അപേക്ഷ സമർപ്പിച്ച അർഹമായ വിദ്യാർഥികൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും ബാങ്ക് അക്കൗണ്ട് നമ്പർ, IFS CODE, ഐ ഡി നമ്പർ എന്നിവ കൃത്യമാണോ എന്നും പരിശോധിച്ച് ഉറപ്പുവരുത്തണം.
CATEGORIES News