സ്വകാര്യ ബസും ടൂറിസ്‌റ്റ് ബസും കൂട്ടിയിടിച്ചു

സ്വകാര്യ ബസും ടൂറിസ്‌റ്റ് ബസും കൂട്ടിയിടിച്ചു

  • അപകടത്തിൽ നിരവധി പേർക്ക് പരിക്ക്

കണ്ണൂർ: കൊട്ടിയൂർ ടൗണിന് സമീപം മലയോര ഹൈവേയിൽ സ്വകാര്യ ബസും ടൂറിസ്‌റ്റ് ബസും കൂട്ടിയിടിച്ചു. മാനന്തവാടിയിൽ നിന്ന് തലശേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും കണ്ണൂരിൽ നിന്ന് ഊട്ടിയിലേക്ക് പോകുകയായിരുന്ന ടൂറിസ്‌റ്റ്‌ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ പത്തിലധികം പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ചുങ്കക്കുന്ന് സെന്റ് കമില്ലസ് ആശുപത്രിയിലും കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.
ഇറക്കവും വളവും ഉള്ള ഭാഗത്തായിരുന്നു അപകടം. കൂട്ടിയിടിച്ചതിന് പിന്നാലെ സ്വകാര്യ ബസ് റോഡിന് വശത്തെ മൺതിട്ടയിലും ടൂറിസ്‌റ്റ് ബസ് വീട്ടു മതിലിലും ഇടിച്ചു നിന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )