സ്വയം നിയന്ത്രിക്കുന്ന പുത്തൻ കാർ അവതരിപ്പിച്ച് ടെസ്ല

സ്വയം നിയന്ത്രിക്കുന്ന പുത്തൻ കാർ അവതരിപ്പിച്ച് ടെസ്ല

  • കാറിൻ്റെ അവതരണം വീ റോബോട്ട് എന്ന് പേരിട്ട പ്രത്യേക പരിപാടിയിലായിരുന്നു

കാലിഫോർണിയ:ഗതാഗത രംഗത്ത് പുത്തൻ ആശയവുമായി ഇലോൺ മസ്‌ക്. പൂർണമായും സ്വയം നിയന്ത്രിക്കുന്ന പുത്തൻ കാർ അവതരിപ്പിച്ച് ടെസ്ല.

കാറിൻ്റെ അവതരണം വീ റോബോട്ട് എന്ന് പേരിട്ട പ്രത്യേക പരിപാടിയിലായിരുന്നു. റോബോ ടാക്‌സി എന്ന് പേരിട്ടിരിക്കുന്ന ഈ കാറിന് സ്റ്റിയറിംഗ് വീലോ, പെഡലുകളോ ഇല്ല. റോബോടാക്സി എന്നത് രണ്ട് പേർക്ക് യാത്ര ചെയ്യാവുന്ന കുഞ്ഞൻ കാറാണ്.

2026 ഓടെ വ്യാവസായിക അടിസ്ഥാനത്തിൽ സൈബർ ടാക്‌സി നിർമ്മാണം തുടങ്ങാനാകുമെന്നാണ് മസ്കിന്റെ പ്രഖ്യാപനം. പരമാവധി 30,000 യുഎസ് ഡോളർ (25 ലക്ഷം ഇന്ത്യൻ രൂപ) ആയിരിക്കും സൈബർ ക്യാബുകളുടെ വിലയെന്നും മസ്‌ക് പറഞ്ഞിട്ടുണ്ട് . ഇരുപത് പേരെ വഹിക്കാൻ കഴിയുന്ന റോബോ വാൻ എന്ന വാഹനുവും മസ്‌ക് അവതരിപ്പിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )