സ്വരാജിനെതിരെ പ്രചാരണത്തിനെത്തുന്ന എസ് യു സി ഐ പ്രവർത്തകർ നിലമ്പൂരിൽ വോട്ടില്ലാത്തവരാണ്:എം വി ജയരാജൻ

സ്വരാജിനെതിരെ പ്രചാരണത്തിനെത്തുന്ന എസ് യു സി ഐ പ്രവർത്തകർ നിലമ്പൂരിൽ വോട്ടില്ലാത്തവരാണ്:എം വി ജയരാജൻ

  • ആശമാരുടെ പേരിൽ ഇന്ന് സമരം ചെയ്യുന്നവർ നാളെ മറ്റേതെങ്കിലും പേരിലായിരിക്കും സമരം ചെയ്യുകയെന്നും അവർക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും സ്വരാജ് പറഞ്ഞു.

നിലമ്പൂർ:ആശാവർക്കർമാരുടെ പേരിൽ എസ് യു സി ഐ നിലമ്പൂരിൽ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നതിനെ തളളി സി പി എം. സമരം ചെയ്യുന്ന ആശ വർക്കർമാർ രാഷ്ട്രീയ പ്രേരിതമായി ഇടതുപക്ഷ വിരുദ്ധരുമായി കൈകോർക്കുന്നവരാണെന്ന് സി പി എം സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ പറഞ്ഞു.

സമരം ചെയ്യുന്നവരുടെ ലക്ഷ്യം ജനകീയ സർക്കാരിനെ അട്ടിമറിക്കലാണെന്നും പ്രചരണത്തിനെത്തുന്നതോടെ അവരുടെ രാഷ്ട്രീയ നിലപാട് ജനങ്ങൾക്ക് ഒരിക്കൽ കൂടെ വ്യക്തമാവുമെന്നും എം വി ജയരാജൻ പറഞ്ഞു. സ്വരാജിനെതിരെ പ്രചാരണത്തിനെത്തുന്ന എസ് യു സി ഐ പ്രവർത്തകർ നിലമ്പൂരിൽ വോട്ടില്ലാത്തവരാണ്. അവർ പുറത്തു നിന്ന് വന്ന് യുഡിഎഫിനുവേണ്ടി പ്രചാരണം നടത്തുന്നുവെന്നേയുള്ളൂ. തൊഴിലാളികളായ ആശ വർക്കർമാർ ഇപ്പോൾ തന്നെ നിലമ്പൂരിൽ ഇടതു മുന്നണിക്ക് വേണ്ടി പ്രചാരണത്തിലുണ്ട് എന്നും എം വി ജയരാജൻ പറഞ്ഞു.

ആശമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് ഇടതു സ്ഥാനാർഥി എം സ്വരാജ് പ്രതികരിച്ചു.

ആശമാരുടെ പേരിൽ ഇന്ന് സമരം ചെയ്യുന്നവർ നാളെ മറ്റേതെങ്കിലും പേരിലായിരിക്കും സമരം ചെയ്യുകയെന്നും അവർക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും സ്വരാജ് പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )