
സ്വരാജ് ട്രോഫി പുരസ്കാരം നേടി പെരുമണ്ണ ഗ്രാമപഞ്ചായത്ത്
- ട്രോഫിയും പത്ത് ലക്ഷം രൂപയും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
പെരുമണ്ണ: നാലാം തവണയും സ്വരാജ് ട്രോഫി പുരസ്കാരം കരസ്ഥമാക്കി പെരുമണ്ണ ഗ്രാമപഞ്ചായത്ത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തിനുള്ള അവാർഡാണ് പെരുമണ്ണ പഞ്ചായത്തിന് ലഭിച്ചത്. ട്രോഫിയും 10 ലക്ഷം രൂപയും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
വിവിധ മേഖലയിലെ മികച്ച പ്രവർത്തനം, കേന്ദ്ര സംസ്ഥാന പദ്ധതി നിർവഹണത്തിലെ മികവ്, ഗ്രാമപഞ്ചായത്തിലെ സേവനമികവ് തുടങ്ങിയവയാണ് പഞ്ചായത്തിനെ പുരസ്കാരത്തിനർഹമാക്കിയത്.
2022 - 2023 വർഷത്തെ മികച്ച പ്രവർത്തനത്തിലാണ് അവാർഡ്. 2017 -2018- 2019- 2020 - 2021 കാലയളവിലെ മികച്ച പ്രവർത്തനത്തിന് നാല് തവണയും പെരുമണ്ണ പഞ്ചായത്ത് പുരസ്കാരം നേടിയിട്ടുണ്ട്.
CATEGORIES News