
സ്വർണവിലയിൽവീണ്ടും വൻ ഇടിവ്
- നാലു ദിവസത്തിനിടെ പവന് 20,040 രൂപയാണ് കുറഞ്ഞത്.
കൊച്ചി:സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. ഇന്ന് പവൻ വില 6640 രൂപ കുറഞ്ഞ് 1,11,120 രൂപയായി. ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 രൂപയായി. നാലു ദിവസത്തിനിടെ പവന് 20,040 രൂപയാണ് കുറഞ്ഞത്. ഇന്നലെ 1,17,760 രൂപയായിരുന്നു വില. ജനുവരി 29ന് ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന വിലയായ 1,31,160ലെത്തിയിരുന്നു. ഇതിന് പിന്നാലെ നിക്ഷേപകർ വൻതോതിൽ ലാഭമെടുത്തതും ഡോളർ നേരിയ തോതിൽ ശക്തിപ്പെട്ടതുമാണ് വില തുടർച്ചയായി ഇടിയാൻ കാരണം.

ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തിലാണ് ഏതാനും മാസമായി സ്വർണം വൻ കുതിപ്പ് നടത്തിയത്. വെള്ളി വിലയും വൻതോതിൽ വർധിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ നാലു ദിവസമായി കനത്ത വിലയിടിവാണ് നേരിടുന്നത്.
CATEGORIES News
