സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്

സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്

  • റെക്കോഡിലെത്തിയതിന് പിന്നാലെ വില കുറയുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 310 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,660 രൂപയായാണ് കുറഞ്ഞത്. പവൻ്റെ വിലയിൽ 2480 രൂപയുടെ കുറവുണ്ടായി. 93,280 രൂപയായാണ് സ്വർണവില കുറഞ്ഞത്.

സ്പോട്ട് ഗോൾഡിൻ്റെ വിലയിൽ 0.4 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. 4,109.19 ഡോളറായാണ് ഒരു ഔൺസ് സ്വർണത്തിന്റെ വില കുറഞ്ഞത്. 2020 ആഗസ്റ്റിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )