സ്വർണവില വീണ്ടും കൂടി

സ്വർണവില വീണ്ടും കൂടി

  • ഒരു ഗ്രാമിന് 11,945 രൂപയും പവന് 95,560 രൂപയുമായി

കൊച്ചി : കേരളത്തിൽ സ്വർണവില കൂടി. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 11,945 രൂപയും പവന് 95,560 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 65 രൂപ കൂടി 9825 രൂപയും 14 കാരറ്റിന് 50 രൂപ കൂടി 7,650 രൂപയുമായി. വെള്ളിക്ക് 195 രൂപയാണ് ഗ്രാം വില.അന്താരാഷ്ട്ര മാർക്കറ്റിലും സ്വർണവില കുതിക്കുകയാണ്. ട്രോയ് ഔൺസിന് 0.45ശതമാനം കൂടി 4,207.57 ഡോളറാണ് ഇന്നത്തെ വില. 18.69 ഡോളറാണ് ഇന്ന് കൂടിയത്.

ഇന്നലെ സ്വർണവില രണ്ടുതവണ കുറഞ്ഞിരുന്നു. രാവിലെയും ഉച്ചക്കുമായി ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് കുറഞ്ഞത്. രാവിലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞിരുന്നു. ഉച്ചക്ക് ശേഷം ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )