സ്വർണ കുതിപ്പ് ഇന്നും തുടരുന്നു

സ്വർണ കുതിപ്പ് ഇന്നും തുടരുന്നു

  • ഇന്ന് മാത്രം സ്വർണവില 920 രൂപ ഉയർന്നു

തിരുവനന്തപുരം: സ്വർണ വില വീണ്ടും റെക്കോർഡ് കുതിപ്പിൽ. സംസ്ഥാനത്ത് ഇന്ന് മാത്രം സ്വർണവില 920 രൂപ ഉയർന്നു. ഇന്നലെ 1000 രൂപ വർദ്ധിച്ചിരുന്നു. ഇന്നത്തെ വർദ്ധനയോടെ സ്വർണവില ചരിത്രത്തിലാദ്യമായി 89000 രൂപ കടന്നു. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 89,480 രൂപയാണ്. ജിഎസ്‌ടിയും, പണിക്കൂലിയും, ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 96,000 രൂപയ്ക്ക് മുകളിൽ നൽകണം.

നിലവിൽ ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപയിലധികം നൽകേണ്ടിവരും. യുഎസ് ഗവൺമെന്റ് അടച്ചുപൂട്ടലും, ഫ്രാൻസിലെ രാഷ്ട്രീയ പ്രതിസന്ധിയും വിപണികളിൽ കൂടുതൽ സാമ്പത്തിക അനിശ്ചിതത്വം സൃഷ്ടിച്ചതിനെത്തുടർന്നാണ് സ്വർണവില കുത്തനെ ഉയർന്നത്. അന്താരാഷ്ട്ര സ്വർണവില ഔൺസിന് 4,000 ഡോളറിനടുത്തേക്ക് ഉയർന്നതോടെ പുതിയ റെക്കോർഡ് വിലയിലെത്തി. നിലവിലെ സ്വർണ്ണ വില 3965.63 ഡോളറാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )