
സ്വർണ വില കുതിക്കുന്നു
- പവന് 640 രൂപ കൂടി 57,920 രൂപയായി
കൊച്ചി : സംസ്ഥാനത്ത് സ്വർണ വില കുതിക്കുന്നു. ഇന്ന് രേഖപ്പെടുത്തിയത് സമീപ കാലത്തെ ഏറ്റവും വലിയ വർധനയാണ് . പവൻ്റെ വില 640 രൂപ ഉയർന്ന് 57,920 രൂപയായി. 80 രൂപ കൂടി വർധിച്ചാൽ 58,000 രൂപയിലെത്തും.

കഴിഞ്ഞ ദിവസം 57,280 രൂപയായിരുന്നു വില. 1720 രൂപയാണ് എട്ട് ദിവസത്തിനിടെ വർധിച്ചത്. ഗ്രാമിന്റെ വിലയാകട്ടെ 7240 രൂപയുമായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിലും സമാനമായ വിലവർധനവുണ്ടായി. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില റെക്കോഡ് നിലവാരമായ 77,641 രൂപയിലെത്തി.
TAGS GOLDRATE