
സൗദിയിൽ ഗൂഗിൾ പേ വരുന്നു ; കരാറിൽ ഒപ്പുവെച്ചു
- ഈ വർഷം തന്നെ സർവീസ് ആരംഭിക്കും
സൗദി : ഗൂഗിൾ പേ സംവിധാനം ആരംഭിക്കാനൊരുങ്ങി സൗദി അറേബ്യ. ഇത് സംബന്ധിച്ച കരാറിൽ സൗദി സെൻട്രൽ ബാങ്കും ഗൂഗിൾ പേയും ഒപ്പുവെച്ചു.
ദേശീയ പേയ്മെന്റ് സംവിധാനമായ മാഡ വഴി 2025 ൽ തന്നെ പദ്ധതി രാജ്യത്ത് ആരംഭിക്കുമെന്ന് സൗദി സെൻട്രൽ ബാങ്ക് വാർത്താകുറിപ്പിൽ അറിയിച്ചു.

സൗദി വിഷൻ 2030ന്റെ ഭാഗമായി രാജ്യത്തിന്റെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം മെച്ചപ്പെടുത്തുന്നതിനായി സൗദി സെൻട്രൽ ബാങ്കിൻ്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഗൂഗ്ൾ പേ സൗദിയിൽ ആരംഭിക്കുന്നത് .ഗൂഗിൾ വാലറ്റിൽ ഉപയോക്താക്കൾക്ക് അവരുടെ മാഡ കാർഡുകൾ സൗകര്യപ്രദമായി ചേർക്കാനും കൈകാര്യം ചെയ്യാനും കഴിയും.