
സൗദിയിൽ നഴ്‌സുമാർക്ക് അവസരം
- 2025 മാർച്ച് 29 നകം അപേക്ഷ നൽകണമെന്ന് നോർക്ക റൂട്സ്
റിയാദ്: സൗദിയിൽ നഴ്‌സുമാർക്ക് വൻ അവസരം. സൗദി അറേബ്യ
ആരോഗ്യമന്ത്രാലയത്തിലേക്കുളള സ്‌റ്റാഫ് നഴ്സ് (വനിതകൾ) ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ബേൺ യൂണിറ്റ്, കാർഡിയാക് ICU (പീഡിയാട്രിക്സസ്), ഡയാലിസിസ്, എമർജൻസി റൂം (ER), ജനറൽ നഴ്സിങ്, ഓങ്കോളജി, ഓപ്പറേഷൻ റൂം – റിക്കവറി, ഐസിയു (ഇന്റൻസീവ് കെയർ യൂണിറ്റ്-അഡൽറ്റ്), NICU (ന്യൂബോൺ ഇന്റൻസീവ് കെയർ യൂണിറ്റ്), ഓപ്പറേറ്റിങ് റൂം-റിക്കവറി (ഒആർ), പീഡിയാട്രിക് ജനറൽ, PICU (പീഡിയാട്രിക് ഇൻ്റൻസീവ് കെയർ യൂണിറ്റ്), എന്നീ സ്പെഷാലിറ്റികളിലാണ് ഒഴിവുകൾ.നഴ്സിങ്ങിൽ ബിഎസ്‌സി പോസ്‌റ്റ് ബിഎസ്‌സി വിദ്യാഭ്യാസയോഗ്യതയും സ്പെഷാലിറ്റികളിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
ഇതിനോടൊപ്പം സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷലിസ്റ്റുകളിൽ നിന്നുള്ള പ്രഫഷനൽ ക്ലാസ്സിഫിക്കേഷനും (മുമാരിസ് + വഴി), എച്ച് ആർ ഡി അറ്റസ്റ്റേഷൻ, ഡേറ്റാഫ്ലോ പരിശോധന എന്നിവ പൂർത്തിയാക്കിയവർക്കാണ് അപേക്ഷിക്കാൻ കഴിയുക.

www.norkaroots.org
www.nifl.norkaroots.organization വെബ്സൈറ്റുകൾ സന്ദർശിച്ച് 2025 മാർച്ച് 29 നകം അപേക്ഷ നൽകണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അജിത് കോളശ്ശേരി അറിയിച്ചു.