
സൗദി അതിശൈത്യത്തിലേക്ക് ; താപനിലയിൽ കുറവ്
- ശൈത്യം കൂടുതലായി ബാധിക്കുന്നത് രാജ്യത്തിൻ്റെ വടക്ക് ഭാഗത്തെയാണ്
റിയാദ്:സൗദി അറേബ്യ കൊടും തണുപ്പിലേക്ക്. താപനിലയിൽ വൻ കുറവാണ് ഉണ്ടാകുന്നത്. ശൈത്യം കൂടുതലായി ബാധിക്കുന്നത് രാജ്യത്തിൻ്റെ വടക്ക് ഭാഗത്തെയാണ് .

തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തികൾ, ഹായിൽ, മദീനയുടെ വടക്ക് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ തണുപ്പ് അനുഭവപ്പെടും. ഈ പ്രദേശങ്ങളിൽ ജനുവരി മൂന്ന് വരെ ഇതേ കാലാവസ്ഥ തുടരാനാണ് സാധ്യത. ശനിയാഴ്ച മുതൽ താപനില നാല് ഡിഗ്രി സെൽഷ്യസിനും പൂജ്യം ഡിഗ്രി സെൽഷ്യസിനും ഇടയിലേക്ക് താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്.
CATEGORIES News
TAGS SAUDI ARABIA