സൗദി അറേബ്യക്ക് നേരെ വീണ്ടും ആക്രമണശ്രമം

സൗദി അറേബ്യക്ക് നേരെ വീണ്ടും ആക്രമണശ്രമം

  • മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ഇന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം നൽകിയത്

റിയാദ് : 24 മണിക്കൂർ ഇടവേളക്ക് ശേഷം വീണ്ടും സൗദി അറേബ്യക്ക് നേരെ ആക്രമണശ്രമം. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ ഒരു ക്രൂയിസ് മിസൈൽ പ്രതിരോധ സേന വിജയകരമായി തടയുകയും തകർക്കുകയും ചെയ്‌തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ഇന്ന് (ഞായറാഴ്ച) ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം നൽകിയത്. രാജ്യത്തിന് നേരെ തുടർച്ചയായുണ്ടാകുന്ന വ്യോമാക്രമണ ശ്രമങ്ങളെ തടയുന്നതിൽ സൗദി വ്യോമപ്രതിരോധ സേനയും എയർഫോഴ്സും മികച്ച മുന്നേറ്റമാണ് നടത്തുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )