
സൗദി അറേബ്യയിലേക്കുള്ള വിസിറ്റ് വിസ; വീണ്ടും മാറ്റങ്ങളുമായി സൗദി
- സിംഗിൾ എൻട്രിയോ മൾട്ടിപ്പിൾ എൻട്രിയോ തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ വിദേശകാര്യ മന്ത്രാലയത്തിൻറ വിസ അപ്ലിക്കേഷൻ പോർട്ടലിൽനിന്ന് പൂർണമായും പിൻവലിച്ചു
റിയാദ് : സൗദി അറേബ്യയിലേക്കുള്ള വിസിറ്റ് വിസകളുടെ കാര്യത്തിൽ വീണ്ടും മാറ്റങ്ങൾ കൊണ്ട് വന്ന് സൗദി. സിംഗിൾ എൻട്രിയോ മൾട്ടിപ്പിൾ എൻട്രിയോ ഏത് വേണമെന്ന് തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ വിദേശകാര്യ മന്ത്രാലയത്തിൻറ വിസ അപ്ലിക്കേഷൻ പോർട്ടലിൽനിന്ന് പൂർണമായും പിൻവലിച്ചു. കഴിഞ്ഞ ബുധനാഴ്ച മുതലാണ് പോർട്ടലിൽനിന്ന് ഈ ഓപ്ഷൻ കാണാതായത്. പകരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ഒരു അറിയിപ്പാണ്.

വിസയുടെ കാലാവധി, സിംഗിൾ എൻട്രിയോ മൾട്ടിപ്പിൾ എ ൻട്രിയോ എന്നത്, സൗദിയിലെ താമസകാലം എന്നിവ വിസ സ്‌റ്റാമ്പിങ് സമയത്ത് അതത് രാജ്യങ്ങളിലെ സൗദി എംബസികൾ തീരുമാനിക്കുമെന്നാണ് അറിയിപ്പിൽ പറയുന്നത്.