
സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർ ട്യൂഷൻ എടുക്കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്
- നിരവധി പേർ ട്യൂഷനെടുക്കുന്നത് കണ്ടെത്തിയ സാഹചര്യത്തിലാണ് സർക്കാർ നടപടി കടുപ്പിക്കുന്നത്
തിരുവനന്തപുരം: സർക്കാർ, എയ്‌ഡഡ് അധ്യാപകർ ട്യൂഷൻ എടുക്കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഇത്തരം അധ്യാപകരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കാൻ എഇഒമാർക്കാണ് നിർദേശം നൽകിയത്. നേരത്തെയും ട്യൂഷൻ സെൻ്ററുകളിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർ ക്ലാസുകൾ എടുക്കരുതെന്ന് നിർദേശമുണ്ടായിരുന്നു.

എന്നാൽ ഇത് ലംഘിച്ച് നിരവധി പേർ ട്യൂഷനെടുക്കുന്നത് കണ്ടെത്തിയ സാഹചര്യത്തിലാണ് സർക്കാർ നടപടി കടുപ്പിക്കുന്നത്. പിഎസ്‌സി പരിശീലനകേന്ദ്രങ്ങൾ, സ്വകാര്യ ട്യൂഷൻ സെന്ററുകൾ എന്നിവടങ്ങളിൽ ക്ലാസെടുക്കുന്ന അധ്യാപകരെ കണ്ടെത്താനും കർശന നടപടി എടുക്കാനുമാണ് എഇഒമാർക്ക് കർശന നിർദേശം നൽകിയിരിക്കുന്നത്.
CATEGORIES News
