
സർക്കാർ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കാം
- വിദ്യാഭ്യാസ യോഗ്യത: ഏഴാം ക്ലാസ്.ലൈറ്റ് മോട്ടോർ വെഹിക്കിൾസ് ഡ്രൈവിംഗ് ലൈസൻസും, ഡ്രൈവേഴ്സ് ബാഡ്ജും ഉണ്ടായിരിക്കണം
തിരുവനന്തപുരം :കേരള സർക്കാരിന്റെ കീഴിലുള്ള ക്ലീൻ കേരള കമ്പനിയുടെ പ്രവർത്തനം ജില്ലകളിൽ കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ഒഴികെയുള്ള ജില്ലകളിൽ ഡ്രൈവർ ഒഴിവുകളിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിലേയ്ക്കായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവർ നിർദ്ദിഷ്ട മാതൃകയിൽ അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാം.

വിദ്യാഭ്യാസ യോഗ്യത: ഏഴാം ക്ലാസ്.ലൈറ്റ് മോട്ടോർ വെഹിക്കിൾസ് ഡ്രൈവിംഗ് ലൈസൻസും, ഡ്രൈവേഴ്സ് ബാഡ്ജും ഉണ്ടായിരിക്കണം.
പ്രായം :45
ശമ്പളം :പ്രതിദിനം 730/-
അപേക്ഷ സമർപ്പിക്കേണ്ട രേഖകൾ: (സ്വയം സാക്ഷ്യപ്പെടുത്തിയത്)
- ക്ലീൻ കേരള കമ്പനിയുടെ നിർദ്ദിഷ്ട അപേക്ഷാ ഫോറം
- അപേക്ഷകന്റെ ബയോഡേറ്റ
. വിദ്യാഭ്യാസ യോഗ്യതയുടെ തെളിവ് (എല്ലാ രേഖകളും)
. വയസ്സു തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്
- പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്
. നിർദ്ദിഷ്ട ഫോറത്തിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്
. ഡ്രൈവിംഗ് ലൈസൻസ്
- സ്വഭാവ സർട്ടിഫിക്കറ്റ് ( 6 മാസത്തിനുള്ളിൽ ലഭ്യമായത്)സമർപ്പിക്കേണ്ട രീതി : കൊറിയർ/സ്പീഡ് പോസ്റ്റ് (രജിസ്റ്റേർഡ്) പോസ്റ്റ്/ഓർഡിനറി പോസ്റ്റ് മുഖേനയോ ഓഫീസ് സമയങ്ങളിൽ നേരിട്ടോ സമർപ്പിക്കാവുന്നതാണ്.
CATEGORIES News
